SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

ജീവിത വിജയത്തിന് ആത്മീയത അനിവാര്യം

Increase Font Size Decrease Font Size Print Page
majlisunnoor

മാന്നാർ: മനുഷ്യന്റെ വിജയത്തിന് വിശ്വാസവും കർമ്മങ്ങളും വൈകല്യമില്ലാതെ സംരക്ഷിക്കാനും ആത്മീയതയുടെ അകമ്പടി അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഖുതബാ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അസയ്യിദ് ത്വാഹാ ജിഫ്രിതങ്ങൾ. മാന്നാർ നഫീസത്തുൽ മിസ്‌രിയ ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ആഡിറ്റോറിയത്തിൽ മാസം തോറും നടന്നു വരുന്ന 'മജ്‌ലിസുന്നൂർ' സദസിന്റെ ഒമ്പതാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ സമ്മേളനത്തിന് നേതൃത്വം നൽകുകയായിരുന്നു തങ്ങൾ. മാന്നാർ പുത്തൻപള്ളി ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. നഫീസത്തുൽ മിസ്‌രിയ കോളേജ് പ്രിൻസിപ്പൽ ഷൗക്കത്ത് അലി ഫൈസി അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY