
പുനലൂർ: വീട്ടു മുറ്റത്തു നിൽക്കവേ, കുറുനരിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി കൊച്ചയത്തിൽ വീട്ടിൽ ബാബു (55), ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.
ബാബുവിനെയാണ് ആദ്യം ആക്രമിച്ചത്. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കവേ ഭാര്യ സജിയെയും ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ദമ്പതികളെ രക്ഷിച്ചത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഏറെനാളുകളായി പ്രദേശത്ത് കുറുനരിയുടെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
