SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.00 PM IST

നോബിൾ വിമൻസ് കോളേജിൽ ദേശീയ സെമിനാർ

Increase Font Size Decrease Font Size Print Page

മഞ്ചേരി: കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡുമായി സഹകരിച്ച് മഞ്ചേരി നോബിൾ വിമൻസ് കോളേജിലെ സോഷ്യോളജി, സോഷ്യൽ വർക്ക് വിഭാഗങ്ങളും ബയോഡൈവേഴ്സിറ്റി, നാച്ചുറൽ ക്ലബ്ബും ചേർന്ന് 'തദ്ദേശീയ സമൂഹവും കേരളത്തിലെ ജൈവവൈവിദ്ധ്യ സംരക്ഷണവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യോളജി വിഭാഗം മേധാവി ഡോ. എം.പി. അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സെയ്തലവി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻജിനിയർ പി.ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. ബയോഡൈവേഴ്സിറ്റി ക്ലബ് കോഓർഡിനേറ്റർ എം.ശ്രുതി, ഗ്രീൻ സെൽ കോഓർഡിനേറ്റർ കെ.കെ.സക്കീന, ഐ.ക്യു.എ.സി കോഓർഡിനേറ്റർ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
സെമിനാറിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓർഡിനേറ്റർ ആർ. അനിൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിച്ചു. കിർത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ് കുമാർ ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത അറിവുകളുടെ പ്രാധാന്യം വിശദീകരിച്ചു. കുസാറ്റ് ഗവേഷക വിദ്യാർത്ഥി വിനോദ് ചെല്ലൻ ചോളനായ്ക്കൻ ഗോത്രവിഭാഗത്തിന്റെ ജീവിതശൈലിയും പ്രകൃതിയുമായുള്ള ബന്ധവും അവതരിപ്പിച്ചു.
വിദ്യാർത്ഥികളുടെ പ്രോജക്ട് അവതരണങ്ങളും ചർച്ചകളും നടന്നു. സർട്ടിഫിക്കറ്റ് വിതരണത്തോടെ രണ്ട് ദിവസത്തെ ദേശീയ സെമിനാർ സമാപിച്ചു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.