കൊല്ലം: ശ്രീനാരായണ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ 28 ന് രാവിലെ 10 ന് കൊല്ലം പൊലീസ് ക്ലബ് ഹാളിൽ പ്രതിഭാസംഗമം സംഘടിപ്പിക്കും. 2024 -25 വർഷം യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയവർക്കും കോളജ് തലത്തിൽ ഉന്നതവിജയം നേടിയവർക്കും കായികപ്രതിഭ, കലാ പ്രതിഭ, മികച്ച എൻ.എസ്.എസ് വോളണ്ടിയർ, മികച്ച എൻ.സി.സി കേഡറ്റ് എന്നിവർക്കും ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകും. ഭാസ്കർ ഫൗണ്ടേഷന്റെയും പൂർവ്വ വിദ്യാർത്ഥികളുടേയും സഹായത്തോടെയാണ് കാഷ് അവാർഡ് നൽകുന്നത്.കേന്ദ്ര യൂണിവേഴ്സിറ്റി മുൻ പ്രൊ. വൈസ് ചാൻസലർ ഡോ. കെ. ജയപ്രസാദ് ഉദ്ഘാടനം ചെയ്യും. മേയർ എ.കെ ഹഫീസ് മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ഡോ. എസ്. ലൈജു, ചവറ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.വി. അനിൽ പ്രസാദ് എന്നിവർ സംസാരിക്കും. പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ബാലചന്ദ്രൻ ഇരവിപുരം സ്വാഗതവും വൈ: പ്രസിഡന്റ് ഡോ.കെ. മായ നന്ദിയും പറയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
