SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

കമ്പ്യൂട്ടറൈസേഷൻ, നിത്യ നിധി നിക്ഷേപം

Increase Font Size Decrease Font Size Print Page

തട്ടാമല: മുഖത്തല ബ്ലോക്ക് റൂറൽ ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ 330 ൽ കമ്പ്യൂട്ടറൈസേഷൻ സോഫ്റ്റ്‌വെയർ ആൻഡ് നിത്യ നിധി നിക്ഷേപ പദ്ധതി ഉദ്‌ഘാടനം നാളെ രാവിൽ 10.30 ന് ഓഫീസ് അങ്കണത്തിൽ നടക്കും. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ പ്രസിഡന്റ് കെ.സി.അബു കമ്പ്യൂട്ടറൈസേഷൻ സോഫ്ട് വെയർ ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ് എം. രാജാമണി അദ്ധ്യക്ഷനാകും. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.സദക്കത്ത് ആദ്യ നിക്ഷേപം സ്വീകരിക്കും. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ എം.ഡി ജോസ്സാൽ ഫ്രാൻസിസ് തോപ്പിൽ നിത്യ നിധി നിക്ഷേപം സ്വീകരിക്കും. സഹ. സംഘം അസി.രജിസ്ട്രാർ (ജനറൽ) ജി.ബിനു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ജെ.അലോഷ്യസ്, തറയിൽ കരുണാകരൻ, ഉമയനല്ലൂർ തുളസീധരൻ, പി.സരിത, എം.ഷെരീഫ് കുട്ടി, എം.സുവർണകുമാരി എന്നിവർ സംസാരിക്കും. വൈസ് പ്രസിഡന്റ് ഡി.ബാബു സ്വാഗതവും സെക്രട്ടറി എസ്.സജി നന്ദിയും പറയും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY