SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.51 AM IST

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും

Increase Font Size Decrease Font Size Print Page

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കൊല്ലം മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ 17ന് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5ന് ചിന്നക്കട ബസ് ബേയിൽ നടക്കുന്ന പരിപാടി എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കോർപ്പറേഷനിലെ 56 ഡിവിഷൻ കൗൺസിലർമാർക്കും ജില്ലയിലെ നാല് നഗരസഭ ചെയർപേഴ്സൺമാർക്കുമാണ് സ്വീകരണം. പ്രസിഡന്റ് ഡോ.കെ.രാമഭദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.നൗഷാദ് എം.എൽ.എ, എസ്.ദേവരാജൻ, എസ്.കബീർ, ബി.രാജീവ്, നേതാജി ബി.രാജേന്ദ്രൻ, എൻ.രാജീവ്, എ.അൻസാരി, ജോൺസൺ ജോസഫ്, ജി.പി. നായർ, എസ്. രമേശ് കുമാർ, പിഞ്ഞാണിക്കട എം.നജീബ്, പൂജ.എ.ഷിഹാബ്, എം.സുബൈർ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോ.കെ.രാമഭദ്രൻ, ജനറൽ സെക്രട്ടറി എ.കെ.ജോഹർ, എ.ഹാഷിം ഷാ, കെ.പ്രകാശ് ഹാബിറ്റാറ്റ്, എം.സുബൈർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.