SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

കൊല്ലത്ത് ഇനി​ മർട്ടി​ ലെവൽ പാർക്കിംഗ്

Increase Font Size Decrease Font Size Print Page

കൊല്ലം: കേരളത്തിലെ റെയിൽവേ വികസനത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനമെന്നും യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന അർത്ഥവത്തായ ചുവടുവെയ്പ്പാണ് കാർ പാർക്കിംഗ്‌ കോംപ്ലക്‌​സ് എന്നും കേന്ദ്രമന്ത്രി സുരേഷ്‌​ഗോപി പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൾട്ടിലെവൽ കാർ പാർക്കിങ് കോംപ്ലക്‌​സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

29 കോടി രൂപ ചെലവഴിച്ച് നിർമ്മി​ച്ച ഈ അഞ്ചുനില പാർക്കിംഗ് ടവറിന് 11,450 ചതു. മീ. വിസ്തീർണമുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പടെ സജ്ജമാക്കി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, സമഗ്ര അഗ്‌നിശമന സംവിധാനം, ലി​ഫ്റ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ എ.കെ. ഹഫീസ്, എം. നൗഷാദ് എം.എൽ.എ, റെയിൽവേ കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്‌​ട്രേറ്റീവ് ഓഫീസർ ഓംപ്രകാശ്, തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ എന്നിവർ സംസാരിച്ചു. തുടർന്ന് മൾട്ടിലെവൽ സമുച്ചയത്തിന്റെ ശിലാഫലക അനാച്ഛാദനവും നടന്നു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY