പെരിന്തൽമണ്ണ: പുലാമന്തോൾ ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രക്കടവിൽ 17ന് കുംഭവാവിനോടനുബന്ധിച്ചുള്ള പിതൃതർപ്പണവും ക്ഷേത്രത്തിൽ മുപ്പെട്ട് ചൊവ്വയോടനുബന്ധിച്ചുള്ള ഉദയാസ്തമന പൂജയും നടക്കും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന പിതൃതർപ്പണത്തിന് ബലിദ്രവ്യങ്ങൾ കടവിൽ വിതരണം ചെയ്യും. ആറിന് ആചാര്യവരണം, ഗണപതി ഹോമം എന്നിവയോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. ഏഴു മുതൽ സമ്പൂർണ്ണ നാരായണീയ പാരായണം,10ന് കലശാഭിഷേകം, 10.30ന് ഗുരുതി തർപ്പണം, 11ന് പൂമൂടൽ, 11.30ന് ശ്രീഭൂതബലി, തിലഹോമം, 12ന് പ്രസാദ ഊട്ട് എന്നിവയും നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി കൃഷ്ണ മുരാരിഭട്ട് തുടങ്ങിയവരും പിതൃതർപ്പണത്തിന് തൃപ്രയാർ അനിൽ ശാസ്ത്രികളും കാർമ്മികത്വം വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
