SignIn
Kerala Kaumudi Online
Thursday, 19 February 2026 12.05 AM IST

പോക്സോ: സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
rahin

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിലായി. ആദിച്ചനല്ലൂർ തെക്കേ മൈലക്കാട് കാടിയാതിത്തറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രഹിൻ കുമാറാണ് (36,രഞ്ജിത്ത്) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി സ്‌കൂളിലേക്കും മറ്റും പോകുന്ന ബസിലെ ജീവനക്കാരനായിരുന്നു പ്രതി. ബസിൽ വച്ച്
മോശമായി പെരുമാറിയതോടെ മറ്റൊരു ബസിൽ പെൺകുട്ടി മാറി യാത്ര ചെയ്യാൻ തുടങ്ങി. എന്നാൽ ഇയാൾ
ആ ബസിലും പെൺകുട്ടിയെ പിൻതുടർന്ന് ലൈംഗിക അതിക്രമം ആവർത്തിക്കുകയായിരുന്നുവത്രെ. പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത കണ്ണനല്ലൂർ പൊലീസ് രഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ഗംഗാപ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ കൃഷ്ണലാൽ, അജയൻ, എസ്.സി.പി.ഒ ഹുസൈൻ, സി.പി.ഒ മാരായ നജുമുദ്ദീൻ, ജിഷ്ണു, സെലൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. റിമാൻഡ് ചെയ്യ്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY