SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.23 PM IST

എൻ.ജി.ഒ യൂണിയൻ ഏരിയ സമ്മേളനം

Increase Font Size Decrease Font Size Print Page
t
കേരള എൻ.ജി.ഒ യൂണിയൻ കൊട്ടാരക്കര ഏരിയ 63-ാം വാർഷിക സമ്മേളനം കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ യൂണിയൻ സംസ്ഥാന കമമിറ്റി അംഗം എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള എൻ.ജി.ഒ യൂണിയൻ കൊട്ടാരക്കര ഏരിയ 63-ാം വാർഷിക സമ്മേളനം കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ

യൂണിയൻ സംസ്ഥാന കമമിറ്റി അംഗം എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക, പാർട്ട് ടൈം കാഷ്വൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് എച്ച്.എൽ. അരുൺകുമാർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്. അബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ വിപിൻ ഗോപാൽ വരവു ചിലവു കണക്കും അവതരിപ്പിച്ചു.ഭാരവാഹികൾ: എച്ച്.എൽ.അരുൺകുമാർ (പ്രസിഡന്റ്), കെജി.ബാബുരാജ്, എസ്.സുകു (വൈസ് പ്രസിഡന്റുമാർ), എസ് അബു (സെക്രട്ടറി), ജെ.എസ്. ജിഷ്ണു, ജെ. നിതീഷ് (ജോയിന്റ് സെക്രട്ടറിമാ‌ർ), ജെ.സി. രശ്മി ഭായ് (ട്രഷറർ).

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY