
ബംഗളൂരു: മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ യുവതിയുടെ മൂന്നുവയസുകാരനായ മകൻ കുളത്തിൽ വീണ് മരിച്ചു. ബംഗളൂരുവിലായിരുന്നു ദാരുണ സംഭവം. ചരൺ-സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്. രണ്ടാമതും ഗർഭിണിയായ സ്വാതി കുളത്തിനുസമീപത്ത് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
കുളത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന ലക്ഷ്മീർ അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു. ഫോട്ടോഷൂട്ട് നടന്ന സ്ഥലത്ത് സുരക്ഷാവീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയുടെ പിതാവ് ചരൺ വിദേശത്താണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |