SignIn
Kerala Kaumudi Online
Wednesday, 22 April 2026 10.57 AM IST

മഹല്ലുകൾ ഹരിതചട്ടം പാലിക്കണം

Increase Font Size Decrease Font Size Print Page

കരുനാഗപ്പള്ളി: പരിശുദ്ധമായ റംസാൻ മാസത്തിലെ ഇഫ്താർ സംഗമങ്ങൾ പള്ളികളിൽ സംഘടിപ്പിക്കുമ്പോൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ നേതൃയോഗം മഹല്ലുകളോട്

ആവശ്യപ്പെട്ടു. പുണ്യ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ, ചികിത്സാ ധനസഹായങ്ങൾ, ദാനധർമ്മങ്ങൾ തുടങ്ങിയവ അർഹതപ്പെട്ടവർക്ക് നൽകാൻ എല്ലാ മഹല്ലുപരിപാലന സമിതികളും നേരിട്ട് മുൻകൈയെടുക്കണം. കളക്ടറുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും കോടതി ഉത്തരവുകളും പൂർണമായും പാലിക്കണം. കുട്ടികളുടെ പൊതു പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ പള്ളികളിലും തൈക്കാവുകളിലും ഉച്ചഭാഷിണി ഉപയോഗിക്കാൻ നിയന്ത്രണം ഏർപ്പെടുത്താനും നിർദേശം നൽകി. താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ എ-ജവാദ് .കുരുടന്റെയ്യത്ത് അബ്ദുൽ വാഹിദ്, സിയാദ് വലിയവീട്ടിൽ,.എം. അൻ സാർ, അബ്ദുൽ വാഹിദ്, കെ.സി. ഖലീലുദ്ദീൻ പൂയപ്പള്ളിൽ, മനാഫ് വടക്കുംതല എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.