SignIn
Kerala Kaumudi Online
Saturday, 25 April 2026 11.44 AM IST

ആലപ്പുഴയിൽ വരുന്നു, കൃഷി സമുച്ചയം

Increase Font Size Decrease Font Size Print Page
hj

ആലപ്പുഴ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോ മാൾ) നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനാകും.

പുന്നപ്ര വടക്ക് പഞ്ചായത്തിലെ കളർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ആത്മ ഓഫീസിനോട് ചേർന്നാണ് കാർഷിക അനുബന്ധ പ്രവൃത്തികൾക്കായുള്ള കേന്ദ്രീകൃത ഓഫീസ് സമുച്ചയം ഒരുങ്ങുന്നത്. കൃഷി വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളെയും വിപണന സ്ഥലങ്ങളെയും ഒരു കുടകീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.

റീജിയണൽ സോയിൽ അനലിറ്റിക്കൽ ലാബ്, സോയിൽ സർവ്വേ, ജില്ലാ സോയിൽ ടെസ്റ്റിംഗ് ലാബ്, ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റ്, പുന്നപ്ര കൃഷി ഭവൻ, മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ്, സമുദ്രനിരപ്പിനു താഴെയുള്ള കൃഷിക്കായുള്ള അന്താരാഷ്ട്ര പരിശീലന ഗവേഷണ കേന്ദ്രം, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസ്, കെ.എൽ.ഡി.സി ഓഫീസ്, സംസ്ഥാന വിത്ത് പരിശോധനാ കേന്ദ്രം, കൃഷി എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ ഓഫീസുകൾ ഇതിൽ ഉൾപ്പെടും. കൂടാതെ കൊമേഴ്സ്യൽ ഏരിയ, അഗ്മാർക്ക് ലാബ്, കുട്ടനാട് എഫ്.എം റേഡിയോ, പുറക്കാട് കരിനില വികസന ഓഫീസ് എന്നിവയും സമുച്ചയത്തിൽ പ്രവർത്തിക്കും.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.