കൊട്ടാരക്കര: കൊല്ലം- എറണാകുളം, കൊല്ലം- പുനലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന മുഴുവൻ മെമു ട്രെയിനുകളിലും നിലവിലെ എട്ടു കോച്ചുകൾ 12 കോച്ചുകളായി ഉയർത്തുമെന്നും ഇതു സംബന്ധിച്ച് തീരുമാനമായെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. മാർച്ച് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഈ റൂട്ടുകളിൽ ദിവസേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ അടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഇതു സൗകര്യപ്രദമാകും. ബോഗികൾ കുറവായതിനാൽ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. യാത്രക്കാരുടെ പരാതികൾ കൊടിക്കുന്നിൽ സുരേഷ് എം.പി റയിൽവേ മന്ത്രാലയത്തെയും ദക്ഷിണ റെയിൽവേ അധികൃതരെയും അറിയിച്ചിരുന്നു. നിരന്തരമായ ഇടപെടലിനെതുടർന്നാണ് ബോഗികളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമുണ്ടായതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
