
അമ്പലപ്പുഴ: പൊലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പി.എ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എച്ച്.എം. ഹസ്റ്റൻ മുഖ്യ പ്രഭാഷണം നടത്തി. വി.ആർ. പൊന്നൻ, ജി. അനിൽ കുമാർ, , രാജേന്ദ്രൻ പി.കെ, പി.എ. ബഷീർ, ജോൺ ബാസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. രംഗനാഥ് നന്ദി പറഞ്ഞു. ഭാരവാഹികൾ: പി.ദേവരാജൻ(പ്രസിഡന്റ്) , രംഗനാഥ്, ജോസ് കുട്ടി (വൈസ് പ്രസിഡന്റുമാർ), അനിൽകുമാർ ജി (സെക്രട്ടറി ), വിക്രമൻ കെ.പി , ജോൺ ബാസ്റ്റിൻ (ജോയിന്റ് സെക്രട്ടറിമാർ) , രാജേന്ദ്രൻ പി.കെ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
