കൊല്ലം: കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ സത്കർമയുടെ 2026 ലെ പുരസ്കാരം ഫാ. ഡേവിഡ് ചിറമേലിന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് നാളെ വൈകിട്ട് 3.30 ന് കൊല്ലം ലയൺസ് ഹാളിൽ മേയർ എ.കെ. ഹഫീസ് സമ്മാനിക്കും. സത്കർമ പ്രസിഡന്റ് എൻ.മുരുകേശൻ അദ്ധ്യക്ഷത വഹിക്കും. കളക്ടർ എൻ. ദേവീദാസ് മുഖ്യാതിഥിയാവും. ജില്ലയിൽ, ഉന്നത വിജയം നേടിയ രണ്ട കോളേജ് വിദ്യാർത്ഥികൾക്കും രണ്ട് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും 10,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. കൊല്ലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് 10,000 രൂപയുടെ മരുന്ന് ചടങ്ങിൽ വിതരണം ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
