കൊല്ലം: പ്രാക്കുളം ഗവ.എൽ.പി സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ആൻഡേഴ്സൺ അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥി കൂടിയായ നടൻ കൊല്ലം തുളസി മുഖ്യാതിഥിയായി. ചലച്ചിത്ര നാടക നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ, പൂർവ്വ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. കൊല്ലം ഉപജില്ല ഓഫിസർ ആന്റണി പീറ്റർ സമ്മാന ദാനം നടത്തി. എൻഡോവ്മെന്റുകളുടെ വിതരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർമാരായ സതി, ടി.സി.ഗിരി, ദിലീപ്, സജീവ്, ഡോ.വിജയ മോഹൻ, ഡാഡു കോടിയിൽ, എസ്.എസ്.കെ ബി.പി.സി പി.എം.സുഭാഷ്, പ്രാക്കുളം ജയപ്രകാശ്, അബ്ദുൽ ഷുക്കൂർ, ജെ. മിനി, ജിബി ടി.ചാക്കോ, പ്രഥമാദ്ധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
