കൊട്ടാരക്കര: റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധത്തിനും സൈബർ ബോധവത്കരണത്തിനുമായി 21ന് ഉണർവ്-2026 സംഘടിപ്പിക്കും. രാവിലെ 9 മുതൽ പുലമൺ ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, പുനലൂർ എ.എസ്.പി ഡോ.ഒ.അപർണ, അഡീഷണൽ എസ്.പി എ.ആർ.ഷാനിഹാൻ, എസ്.ആർ.രശ്മി എന്നിവർ സംസാരിക്കും. 10ന് മലപ്പുലയാട്ടം- ഗോത്രകല അവതരണം, 10.30ന് സൈബർ അഡിക്ഷന് എതിരെ ബോധവത്കരണം, 11ന് കൈകൊട്ടിക്കളി, 11.30ന് കരാട്ടെ പരിശീലനം, 12ന് കളരിപ്പയറ്റ്, 12.30ന് സ്വയംപ്രതിരോധ പരിശീലനം, 2ന് ലഹരി വിരുദ്ധ നാടകം, 3ന് സുംബാ ഡാൻസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |