SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

സർക്കാർ നയം തി​രുത്തണം

Increase Font Size Decrease Font Size Print Page

കൊല്ലം: ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരുടെ പ്രൊമോഷൻ വരെ തടഞ്ഞുകൊണ്ട് ഇറക്കിയ ഉത്തരവിലൂടെ ആയിരക്കണക്കിന് അദ്ധ്യാപരുടെ പെരുവഴിയിലാക്കിയ സർക്കാർ നയം തിരുത്തണമെന്ന് കെ.പി.എസ്.ടി.എ കൊല്ലം ജില്ലാ കമ്മിറ്റി. സുപ്രീം കോടതി അനുവദിച്ച രണ്ട് വർഷത്തെ ഇളവ് പോലും നൽകാൻ തയ്യാറാകാതെ നിയമനം തടസപ്പെടുത്തിയ സർക്കാർ മന്ത്രിയുടെ വാക്കുകൾക്ക് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ അദ്ധ്യാപക സമൂഹത്തോട് മാപ്പ് പറയണം. ഭിന്നശേഷി നിയമന വിഷയത്തിൽ ആറ് വർഷമായി നിയമന അംഗീകാരം നൽകാതെ സാങ്കേതികത ഉണ്ടാക്കിയ സർക്കാർ എന്തടിസ്ഥാനത്തിലാണ് നിയമന നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കണം. ജില്ലാ പ്രസിഡന്റ് എസ്. ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്. മനോജ്, സെക്രട്ടറി സി. സാജൻ, സംസ്ഥാന എക്സിക്യുട്ടി​വ് കമ്മിറ്റി അംഗങ്ങളായ എ. ഹാരിസ്, പ്രിൻസി റീന തോമസ്, വിനോദ് പിച്ചിനാട്, ബിനോയ് ആർ.കൽപ്പകം, റോയ്, നിതീഷ്, ബി​.എസ്. ശാന്തകുമാർ, ജില്ലാ ട്രഷറർ ഒ. ജയകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സി​.പി​. ബിജുമോൻ, ഗ്ലീന എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY