
കളമശേരി: രാജ്യത്തിന്റെ ദേശീയ തീരദേശസുരക്ഷയും ഐക്യവും ജനകീയ പങ്കാളിത്തവും ലക്ഷ്യമാക്കി സി.ഐ.എസ്.എഫ് സംഘടിപ്പിക്കുന്ന കോസ്റ്റൽ സൈക്ളത്തണിന് നാളെ സി.ഐ.എസ്.എഫ് യൂണിറ്റ് ഫാക്ട് ഉദ്യോഗമണ്ഡലിന്റെ നേതൃത്വത്തിൽ ഏലൂരിൽ സ്വീകരണം നൽകും. തുടർന്ന് ഫ്ളാഗ് ഓഫും കലാ സാംസ്കാരിക പരിപാടികളും നടക്കും. വന്ദേമാതരം കോസ്റ്റൽ സൈക്ലത്തൺ എന്ന പേരിലുള്ള യാത്രയിൽ ഇന്ത്യയുടെ കിഴക്കൻ തീരദേശത്തിലൂടെയും പടിഞ്ഞാറൻ തീരദേശത്തിലൂടെയും സഞ്ചരിക്കുന്ന രണ്ട് ടീമുകളിൽ 130 സൈക്ലിസ്റ്റുകളും മറ്റ് അംഗങ്ങളും ഉൾപ്പെടെ 210 പേർ പങ്കെടുക്കുന്നു. ഇരുടീമുകളും 22ന് കൊച്ചിയിൽ എത്തുന്നതോടെ സൈക്ളത്തൺ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.