
കാഞ്ഞങ്ങാട്:ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കലാകായിക മേളകളിൽ പങ്കെടുത്ത കെ.ജി.ഒ.എ അംഗങ്ങളെ അനുമോദിച്ചു. സംസ്ഥാന കായികമേളയിൽ ജില്ല രണ്ടാം സ്ഥാനം നേടിയിരുന്നു. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ടീം അത്ലറ്റിക്സിലും മിന്നുന്ന വിജയം നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. സംസ്ഥാന കലാമേളയിൽ ജില്ലാ ടീം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. മൈം, നാടൻപാട്ട്, വാട്ടർ കളർ പെയിന്റിംഗ് എന്നിവയിൽ ഒന്നാം സ്ഥാനം നേടി. കലാകാരന്മാർക്കും കായിക താരങ്ങൾക്കും കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി.ചന്ദ്രൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാഘവൻ കെ.വി സ്വാഗതം പറഞ്ഞു. ഡി.എൽ.സുമ, രമേശൻ കോളിക്കര, കെ.അനിത , പി.കവിത,വി.മധുസൂദനൻ, അനിൽ നടക്കാവ്, ജിത്തു കൊടക്കാട് എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.