SignIn
Kerala Kaumudi Online
Friday, 20 February 2026 4.24 AM IST

ഉത്സവ പറമ്പുകളിൽ താരത്തിളക്കം നേടി ഇണക്കാളകളും ഏക്ക സംഖ്യ ലക്ഷം കവിഞ്ഞു

Increase Font Size Decrease Font Size Print Page
kala

ഒറ്റപ്പാലം: വള്ളുവനാടിന്റെ ഉത്സവമുറ്റങ്ങളിൽ തലയെടുപ്പുള്ള ഗജവീരൻമാർക്കൊപ്പം ഏക്ക തുകയിലും സൗന്ദര്യത്തിലും ആകർഷണത്തിലും മത്സരിക്കുകയാണ് ഇണക്കാളകളും. ലക്ഷങ്ങൾ ചിലവിട്ട് സൗന്ദര്യത്തിൽ പൊതിഞ്ഞ പൊയ്ക്കാളകൾക്ക് പൂര പറമ്പുകളിൽ ആരാധകരും, ആരവങ്ങളും ഏറെയാണ്. താരത്തിളക്കമുള്ള ഗജവീരൻമാർക്ക് വേണ്ടി ലക്ഷങ്ങൾ ഏക്കം നൽകുന്നതാണ് വള്ളുവനാടൻ ആനപ്രേമം. ഇപ്പോൾ തലയെടുപ്പുള്ള, ജീവൻ തുടിക്കുന്ന ഇണക്കാളകൾക്കും ലക്ഷങ്ങൾ മറികടക്കുന്ന ഏക്കത്തുക നൽകിയാണ് ദേശക്കമ്മിറ്റിക്കാർ ഉത്സവ കാഴ്ചകൾ സമൃദ്ധമാക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാളവേലകൾ നടക്കുന്നത് വളളുവനാടൻ മേഖലയിലാണ്.
ഇണക്കാളകൾക്ക് വേണ്ടിയുള്ള ദേശക്കമ്മിറ്റികളുടെ വീറും വാശിയും മത്സരങ്ങളും പണമെറിയലും ഇവിടെ വലിയ കാഴ്ചയാവുകയാണ്. കാളകളുടെ ഉയരം, കണ്ണിന്റെ ഭംഗി, ശരീര ഘടന,ചെവിയുടെ ആകൃതി, നാക്ക്, മൂക്ക്, വർണ നിറങ്ങളിലുള്ള ലൈറ്റുകൾ എന്നിവ നോക്കി ഏറ്റവും മികച്ചതിനെയാണ് കമ്മിറ്റികൾ പൂരത്തിന് എത്തിക്കുക. ചെർപ്പുളളശേരി പുത്തനാൽക്കൽ കാളവേല, കോങ്ങാട് കുന്നുപ്പുള്ളിക്കാവ് വേല , ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് പുരം, കണയം കാളവേല, തൃപ്പുറ്റ പൂരം, മുളയൻകാവ് കാളവേല, കയിലിയാട് കാളവേല, പരിയാനമ്പറ്റ പൂരം തുടങ്ങിയ വള്ളുവനാടൻ ഉത്സവങ്ങളിൽ ഇത്തരത്തിൽ നൂറിലധികം കാളകളെയാണ് അണിനിരത്തുക.

ഇവരാണ് സൂപ്പർ താരങ്ങൾ
ഗജരാജ നിരയിലെ സൂപ്പർ താരപരിവേഷമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, തൃക്കടവൂർ ശിവരാജുവിനും, പാമ്പാടി രാജനും വേണ്ടി ഉത്സവ കമ്മിറ്റികൾ ലക്ഷങ്ങൾ ഏക്കം നൽകിയാണ് ഉത്സവ പറമ്പുകളിലെത്തിക്കുന്നത്. ഇണക്കാളകളിലാവട്ടെ 'കണയം അധോലോക രാജാവും' , 'വീരമംഗലം കതിരവനും', 'തൂത ബിഗ് ബി 'യുമൊക്കെയാണ് ഇണക്കാളകളിലെ സൂപ്പർ താരങ്ങൾ.

30 അടി ഉയരത്തിലുള്ള ഇണക്കാളകൾ
ഈ വർഷത്തെ ഉത്സവ സീസണിൽ 30 അടി ഉയരത്തിലുള്ള ഇണക്കാളകൾ വരെ രംഗത്തുണ്ട്. 28 അടി ഉയരമുള്ള ഇണക്കാളയ്ക്ക് ദിവസവാടക 80,000 രൂപയാണ്. ആവശ്യക്കാർ കൂടിയാൽ ഇത് ഒരു ലക്ഷം മറികടക്കാറുണ്ടെന്ന് ഉടമകൾ പറയുന്നു.

ഒരു കാളയുടെ നിർമ്മാണ ചെലവ് 15 ലക്ഷത്തോളം രൂപ
ചെർപ്പുളളശേരി, വീരമംഗലം, മുളയൻകാവ്, കണയം, മുണ്ടങ്കോട്ടുകുറുശ്ശി തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ ഇണ കാളകളെ നിർമ്മിക്കുന്നത്. 15 ലക്ഷത്തോളം രൂപയാണ് ഒരു കാളയുടെ നിർമ്മാണ ചെലവ്. ഗജവീരൻമാരെ നിയന്ത്രിക്കാൻ രണ്ടോ മൂന്നോ ആളുകൾ മതിയെങ്കിൽ ഉത്സവ പറമ്പുകളിൽ
പൊയ് കാളകളെ നിയന്ത്രിക്കാൻ പത്ത് പേരെങ്കിലും ആവശ്യമാണ്.

പാലക്കാട് ജില്ലയിൽ മാത്രം 350 ജോഡി കാളകളെയാണ് ഇത്തവണ ഉത്സവത്തിനായി ഒരുക്കിയിട്ടുള്ളത്.

കണയം ദാസൻ, ആൾ കേരള കാള വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി.

TAGS: LOCAL NEWS, PALAKKAD, KALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.