
അമ്പലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പും കുസാറ്റും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി അമ്പലപ്പുഴ ഗവ. മോഡൽ സ്കൂളിൽ അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു. 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള സ്ട്രീം ഐലാബ് പദ്ധതിയിൽ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ലാബ് ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനായി നടത്തിയ അദ്ധ്യാപക പരിശീലനം എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ എ .ഇ. ഒ വി .ഫാൻസി അദ്ധ്യക്ഷയായി. അമ്പലപ്പുഴ പ്രോജക്ട് കോഓർഡിനേറ്റർ എ .ജി. ജയകൃഷ്ണൻ, സ്ട്രീം എക്സ്പേർട്ട് ഐശ്വര്യ, ജോസ്മി (സി .ആർ .സി. സി) എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.