
ആലപ്പുഴ: യു.ഡി.എഫ് പുത്തനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനസദസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം.ലിജു ഉദ്ഘാടനം ചെയ്തു.
എ.എം നൗഫൽ അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി സഞ്ജീവ് ഭട്ട്, ഡി.സി.സി മെമ്പർ എ കബീർ, മുസ്ലിംലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ ബാബു ബഷീർ, ടി ഐ കലാം, ടൗൺ പ്രസിഡന്റ് എ.എം.യൂസഫ് പോറ്റി, ജനറൽ സെക്രട്ടറി എ.കെ.ശിഹാബുദ്ദീൻ,നഗരസഭ കൗൺസിലർമാരായ ബീന കൊച്ചുബാവ, സജീന ജമാൽ, നാസിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.