
കോട്ടയം : വന്ധ്യംകരിച്ച നായ്ക്കളെ തെരുവിലേയ്ക്ക് വിടുന്നതിനു പകരം സംരക്ഷിക്കാനുള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. ഇതിന് പുറമേ ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം, മേഖലയ്ക്കും മുൻഗണന നൽകുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിച്ചു. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷനായി. ബഡ്ജറ്റിന്മേലുള്ള ചർച്ച ഇന്ന് നടക്കും.
നായ്ക്കളെ സംരക്ഷിക്കാൻ താത്പര്യമുള്ളവർക്ക് മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിക്കുന്ന വലിപ്പത്തിലുള്ള കൂട് ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും. വന്ധ്യംകരിച്ച് വാക്സിൻ നൽകി പഞ്ചായത്ത് ലൈസൻസോടു കൂടിയാകും നായയെ നൽകുക. നായയുടെ സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക ചിപ്പ് ഘടിപ്പിക്കും. നായകൾക്ക് ചികിത്സ ആവശ്യമായി വന്നാൽ വിളിച്ചറിയിച്ചാൽ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ യൂണിറ്റ് സ്ഥലത്തെത്തും. ആദ്യ ഘട്ടമായി രണ്ടു പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കും. പിന്നീട് വ്യാപിപ്പിക്കാനാണ് തീരുമാനം.
ഏബിൾ കോട്ടയത്തിന് 10 കോടി
കൊവിഡിനു ശേഷം കുഴഞ്ഞു വീണുള്ള മരണ നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗസാദ്ധ്യതാ നിർണയ ക്യാമ്പിന് 50 ലക്ഷം
എല്ലാ ഡിവിഷനുകളിലും ടർഫുകളും നീന്തൽക്കളങ്ങൾക്കും ഒരു കോടി
നാടൻ പന്തുകളി പ്രചാരണത്തിനും പരിശീലനത്തിനുമായി 50 ലക്ഷം വീതം
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയുധങ്ങൾ ലഭ്യമാക്കാൻ 25 ലക്ഷം
ആശാ പ്രവർത്തകർക്ക് വിവര ശേഖരണത്തിന് ഡിജിറ്റൽ സംവിധാനം
അങ്കണവാടികളുടെ നവീകരണത്തിന് ഒരു കോടി
കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ഗ്രാമവണ്ടികൾക്കായി 15 ലക്ഷം
ഇലവീഴാപൂഞ്ചിറയിൽ പൂഞ്ചിറ വണ്ടർവാലിക്ക് ഒരുകോടി
കുമരകത്ത് ടൂറിസം മാസ്റ്റർ പ്ലാൻ 10 ലക്ഷം
കോഴ കൃഷിത്തോട്ടത്തിന്റെ ഫാം ടൂറിസം മാസ്റ്റർ പ്ലാൻ 10 ലക്ഷം
മലയോര അഡ്വഞ്ചർ ടൂറിസം സമഗ്ര മാസ്റ്റർ പ്ലാൻ 10 ലക്ഷം
കടുത്തുരുത്തി എഴുമാന്തുരുത്തിലും തണ്ണീർമുക്കത്തും ടൂറിസം മാസ്റ്റർ പ്ലാൻ 5 ലക്ഷം
ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് 50 ലക്ഷം
ക്യാൻസർ രോഗനിർണയ പദ്ധതിയായ ക്യാൻ കോട്ടയത്തിന് 20 ലക്ഷം
അവയവമാറ്റ ശസ്ത്രക്രിയയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മരുന്നിന് 30 ലക്ഷം
കോട്ടയം ഫെസ്റ്റിവൽ 20 ലക്ഷം, വാകത്താനത്ത് ഉണ്ണിനീലി സന്ദേശ പൈതൃക സ്മാരകം 60 ലക്ഷം
സമഗ്ര വയോജന ആരോഗ്യ പരിരക്ഷ പദ്ധതിക്കായി 45 ലക്ഷം
ഉമ്മൻചാണ്ടിയുടെ പേരിൽ പദ്ധതികൾ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ രണ്ട് പദ്ധതികൾ. കോട്ടയം ജനറൽ ആശുപത്രി ക്യാൻസർ ചികിത്സാ വിഭാഗത്തിന് ആധുനിക ചികിത്സാ സ്‌പെഷാലിറ്റി ബ്ലോക്ക് നിർമ്മിക്കാൻ 5 കോടിയും, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ഓട്ടിസം കോംപ്ലക്സിന് രണ്ടുകോടിയും അനുവദിച്ചു.
അവതരിപ്പിച്ചത് മിച്ച ബഡ്ജറ്റ്
വരവ് : 157.88 കോടി
ചെലവ് 152.53 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |