SignIn
Kerala Kaumudi Online
Saturday, 21 February 2026 3.07 AM IST

ഹോട്ടലില്‍ പണം അടച്ചില്ല, പാത്രം കഴുകിയും മുറി വൃത്തിയാക്കിയും പാക് താരങ്ങള്‍; ആറ് കളിയും തോറ്റെന്ന് ക്യാപ്റ്റന്‍

Increase Font Size Decrease Font Size Print Page
pakistan-hocket-team

കാന്‍ബറ: സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ഓസ്‌ട്രേലിയയില്‍ എത്തിയ പാകിസ്ഥാന്‍ ഹോക്കി താരങ്ങള്‍ നേരിട്ടത് ദുരിതപ്പെരുമഴ. ഹോട്ടലിലെ ബുക്കിംഗ് ഫീസ് മുന്‍കൂട്ടി അടയ്ക്കാത്തത് കാരണം പാക് പുരുഷ ഹോക്കി ടീം തെരുവില്‍ അലഞ്ഞത് മണിക്കൂറുകളോളമാണ്. ടീമിന്റെ ക്യാപ്റ്റന്‍ അമ്മാദ് ഷക്കീല്‍ തന്നെയാണ് തനിക്കും ടീമിനും ഓസ്‌ട്രേലിയയില്‍ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നത്. സംഭവം താരങ്ങളുടെ പ്രകടനത്തേയും ബാധിച്ചുവെന്നും ക്യാപ്റ്റന്‍ പറയുന്നു.

ലാഹോറില്‍ നിന്ന് 24 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഹോക്കി ടീം ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ എത്തിയത്. മുന്‍കൂട്ടി പണമടയ്ക്കാത്തതിനാല്‍ റൂം ബുക്കിങ് റദ്ദാക്കിയിരിക്കുന്നുവെന്നായിരുന്നു ഹോട്ടല്‍ അധികൃതര്‍ അറിയിച്ചത്. ഇതോടെ ആറ് മണിക്കൂറോളമാണ് ടീമിന് നഗരത്തില്‍ അലയേണ്ടി വന്നത്. ഇതോടെ താരങ്ങള്‍ക്ക് തന്നെ ഭക്ഷണം പാകം ചെയ്യുകയും മുറി വൃത്തിയാക്കുകയും പാത്രം കഴുകേണ്ടയും സ്ഥിതിയുണ്ടായെന്നും അമ്മദ് ഷക്കീല്‍ ബട്ട് പറയുന്നു.

മാനസിക സമ്മര്‍ദം കളിയെ ബാധിക്കുകയും ആറ് മത്സരങ്ങളിലും പാകിസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്റെ കെടുകാര്യസ്ഥത ഈ ദുരനുഭവങ്ങള്‍ക്ക് കാരണമായെന്നാണ് വിമര്‍ശനം. സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസവുമാണ് പാക് ഹോക്കി ഫെഡറേഷന്‍ നേരിടുന്നത്.

TAGS: NEWS 360, SPORTS, PAKISTAN HOCKEY TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.