SignIn
Kerala Kaumudi Online
Saturday, 21 February 2026 8.13 AM IST

ഭക്തിയുടെ നിറവിൽ  വലിയകൂനമ്പായിക്കുളത്തമ്മയ്ക്ക് ചന്ദ്രപ്പൊങ്കാല

Increase Font Size Decrease Font Size Print Page
koditi-
കൊല്ലം വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിൽ നടന്ന ചന്ദ്രപ്പൊങ്കലിന് നറുക്കെടുപ്പിലുടെ തിരഞ്ഞെടുത്ത ഭക്ത രമ ഭദ്രദീപം തെളിയിക്കുന്നു. ഡോ. മീനാ അശോകൻ, ഡോ. ജെ ശ്രീകുമാർ, അനുരാജ്, പ്രീണ അനുരാജ്, പ്രസിഡന്റ് എസ്. ഗോപലകൃഷ്ണൻ, സെക്രട്ടറി എ. അനീഷ്​കുമാർ, വൈസ് പ്രസിഡന്റ് സുജി കൂനമ്പായിക്കുളം, ജോയിന്റ് സെക്രട്ടറി സുജിത്ത്, ട്രഷറർ എസ്. സുരേഷ്ബാബു തുടങ്ങിയവർ സമീപം

കൊല്ലം: കൊല്ലം വടക്കേവിള വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിൽ പതിനായിരങ്ങൾ പൊങ്കാല അർപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്രതം നോറ്റ് ഭക്തജനങ്ങൾ ഇന്നലെ രാവിലെ മുതൽ വലിയകൂനമ്പായിക്കുളം ക്ഷേത്രസന്നിധിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. വൈകിട്ടോടെ വലിയ കൂനമ്പായിക്കുളം ക്ഷേത്രവും പരിസരവും യാഗശാലയുടെ പ്രതീതിയിലായി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത രമ,ഡോ. മീനാ അശോകൻ,ഡോ. ജെ. ശ്രീകുമാർ അനുരാജ്,പ്രീണ അനുരാജ് എന്നിവരാണ് ചന്ദ്രപ്പൊങ്കലിന് ഭദ്രദീപം തെളിച്ചത്. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലും മേൽശാന്തി സുരേഷ് തിരുമേനിയും ചേർന്നു പാണ്ടാര അടുപ്പിലേക്ക് ദീപം പകർന്നു.തുടർന്ന് പൊങ്കാല അടുപ്പുകളിലേക്ക് ദീപം പകർന്നതോടെ ക്ഷേത്രവും പരിസരവും അക്ഷരാർത്ഥത്തിൽ യജ്ഞശാലയായി. ഇതേസമയം ഈ വർഷവും നീലാകാശത്ത് ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിനുചുറ്റും വട്ടുംചുറ്റിക്കൊണ്ട് പറന്നത് ക്ഷേത്രവും പരിസരവും ദേവീചൈതന്യം നിറഞ്ഞുതുളുമ്പുന്നതിന്റെ യാഥാർത്ഥ്യം വിളിച്ചറിയിക്കുന്നതായിരുന്നു. വ്രതം നോറ്റെത്തിയ ഭക്തജനങ്ങൾ ഏക മനസ്സോടെ ദേവീ പ്രീതിയ്ക്കായി പൊങ്കാലയർപ്പണം തുടങ്ങി. തിളച്ചു മറിയുന്ന അടുപ്പുകളിൽ ഗാന്തിമാർ തീർത്ഥം തളിച്ചതോടെ ചന്ദ്രപ്പൊങ്കലിന് സമാപ്തിയായി. ദീപാരാധന വണങ്ങിയ ശേഷമാണ് ഭക്തർ മടങ്ങിയത്. പൊങ്കാലയിടാൻ എത്തിയവർക്കെല്ലാം അന്നദാനം,ലഘുഭക്ഷണം,കുടിവെള്ളം എന്നിവ വിതരണം ചെയ്തു.
ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന കുംഭഭരണി മഹോത്സവം 23ന് സമാപിക്കും.
ചന്ദ്രപ്പൊങ്കാലിന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ,സെക്രട്ടറി എ. അനീഷ്​കുമാർ,വൈസ്പ്രസിഡന്റ് സുജി കൂനമ്പായിക്കുളം,ജോയിന്റ് സെക്രട്ടറി എസ്.സുജിത്ത്,ട്രഷറർ എസ്. സുരേഷ്ബാബു എന്നിവർ നേതൃത്വം നൽ​കി.

ക്യാപ്ഷൻ...... കൊല്ലം വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിൽ നടന്ന ചന്ദ്രപ്പൊങ്കലിന് നറുക്കെടുപ്പിലുടെ തിരഞ്ഞെടുത്ത രമ ഭദ്രദീപം തെളിക്കുന്നു. ഡോ. മീനാ അശോകൻ,ഡോ. ജെ.ശ്രീകുമാർ,അനുരാജ്,പ്രീണ അനുരാജ്,പ്രസിഡന്റ് എസ്. ഗോപലകൃഷ്ണൻ,സെക്രട്ടറി എ.അനീഷ്​കുമാർ,വൈസ് പ്രസിഡന്റ് സുജി കൂനമ്പായിക്കുളം,ജോയിന്റ് സെക്രട്ടറി സുജിത്ത്,ട്രഷറർ എസ്.സുരേഷ്ബാബു തുടങ്ങിയവർ സമീപം

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.