മാഹി: ഉത്തരവാദിത്വബോധവും സേവനമനോഭാവവും ആയിരിക്കണം സർക്കാർ ജീവനക്കാരന്റെ മുഖമുദ്ര എന്ന് രമേശ് പറമ്പത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥ കൂട്ടായ്മ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷന്റെയും ഗവൺമെന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെയും പ്രസിഡന്റായിരുന്ന കെ. രാധാകൃഷ്ണനെയും ഗവൺമെന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതാവ് വി.പി പ്രഭയേയും അനുസ്മരിക്കുന്നതിനായി സംഘടിപ്പിച്ച സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ജയിംസ് സി. ജോസഫ് അദ്ധ്യക്ഷനായി. കെ. ഹരീന്ദ്രൻ, ഉത്തമരാജ് മാഹി, പി.സി ദിവാനന്ദൻ, കെ.കെ രാജീവ്, കെ പ്രശോഭൻ, ടി.പി ഷൈജിത്ത്, കെ.എം പവിത്രൻ, കെ.കെ രാജീവ്, പി.കെ രാജേന്ദ്രകുമാർ, പി. പുഷ്പലത, ഡോ. കെ. ചന്ദ്രൻ, ടി.എം പവിത്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |