SignIn
Kerala Kaumudi Online
Monday, 23 February 2026 5.36 AM IST

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം 25ന് ആയുർവേദ എക്സ്പോയ്ക്ക്  തുടക്കം 

Increase Font Size Decrease Font Size Print Page
ayur
ആയുർവേദ എക്സ്‌പോ 2026 കെ.വി സമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആയുർവേദ എക്സ്‌പോ 2026ന് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടക്കമായി. കെ.വി സമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷനായി. ആയുർവേദ ഗവേഷണ കേന്ദ്രം ഒന്നാം ഘട്ടം 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

ഐ.ആർ.ഐ.എ, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നീ പവലിയനുകൾ എക്സിബിഷന്റെ മുഖ്യ ആകർഷണമാണ്. ആയുർവേദ കോസ്മറ്റോളജി (സൗന്ദര്യ സംരക്ഷണ വിഭാഗം), ജീവിതശൈലി രോഗ ക്ലിനിക്, മർമ അസ്ഥിരോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ജനറൽ വിഭാഗം തുടങ്ങിയ ഒപികളും പ്രവർത്തിക്കുന്നു. ഇതിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്നും ലഭ്യമാണ്. നാഷണൽ ആയുഷ് മിഷന്റെ പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളായ സുപ്രജ (ഗർഭിണി പരിചര്യം, പ്രസവരക്ഷ), കാരുണ്യ (ഗുരുതരരോഗങ്ങൾക്കുള്ള സാന്ത്വന പരിചരണം), ട്രൈബൽ മൊബൈൽ മെഡിക്കൽ യൂനിറ്റ്, അസ്ഥി രോഗ വിഭാഗം, ആയുർവിദ്യ (സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം ) തുടങ്ങിയവയുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നു.

പ്രത്യേകമായി സജീകരിച്ച യോഗ വിഭാഗവും സി.സി.ആർ.എസ് ചെറുതുരുത്തി, വിവിധ ആയുർവേദ കമ്പനികൾ, ആയുർവേദ കോളേജുകൾ എന്നിവയുടെ സ്റ്റാളുകളും സജ്ജമാണ്. കൂടാതെ പ്രകൃതി ദത്ത ഉത്പന്നങ്ങളുടെ കമ്പനികളുടെ സ്റ്റാളുകളും ഉണ്ട്. ഔഷധ സസ്യങ്ങളുടെ പ്രദർശനവും ഐ.പി.ആർ.ഡി വികസന പ്രദർശനം, ഫയർ ഫോഴ്സ്, വിമുക്തി സ്റ്റാളുകളുമുണ്ട്. ഫുഡ് കോർട്ട്, സ്‌പെഷാലിറ്റി ക്ലിനിക്കുകൾ, ലൈവ് യോഗ സെഷനുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവയും ഉണ്ടാവും. എക്സ്പോ 25ന് സമാപിക്കും
ഉദ്ഘാടന സമ്മേളനത്തിൽ നാഷണൽ ആയുഷ് മിഷൻ കേരള സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. പി.ആർ സജി, ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. ജയ വി. ദേവ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR, AYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.