
ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രം കുംഭഭരണി താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി ആയിരങ്ങൾ പങ്കെടുക്കുന്ന പകൽപ്പൂരവും താലപ്പൊലിയും ഇന്ന് നടക്കും.
രാവിലെ ഏഴിന് നാദശ്രീ സംഗീത കലാകേന്ദ്രം ഡയറക്ടർ അനിൽ നയിക്കുന്ന സംഗീതകച്ചേരി നടക്കും. 11.30ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് നാലിന് ചാത്തൻപുറം ഭാഗത്ത് നിന്നും പകൽപ്പൂരം ആരംഭിക്കുന്ന നേച്ചർ കവലയിലേക്ക് താലംവരവ്, തുടർന്ന് 4.30ന് ഗജവീരന്റെയും താളമേളങ്ങളുടെയും അകമ്പടിയോടെ പകൽപ്പൂരം ആരംഭിക്കും. പകൽപ്പൂരം ക്ഷേത്രത്തിലെത്തുമ്പോൾ മഹാവെടി വഴിപാടും ദീപാരാധനയും നടക്കും. രാത്രി പത്തിന് ഗുരുതേജസ് കവലയിൽ നിന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലി ആരംഭിക്കും. ഗജവീരൻ, താളമേളങ്ങൾ, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് താലപ്പൊലി.
നാളെ രാവിലെ ആറിന് പള്ളിയുണർത്തൽ. തുടർന്ന് വിവിധ ക്ഷേത്ര ചടങ്ങുകൾ. രാത്രി വടക്കുംപുറത്ത് വലിയ കുരുതി തർപ്പണം, പത്തിന് കൊടിയിറക്കൽ, തുടർന്ന് ആറാട്ട് സദ്യ എന്നിവയോടെ ഉത്സവം സമാപിക്കും.
ക്ഷേത്രോത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ ഗുരുദേവന് പുഷ്പാഭിഷേകം നടന്നു. തുടർന്ന് 'കൃഷ്ണാസുധാമ പുന:സംഗമം' ദൃശ്യാവിഷ്കാരവും സദാനന്ദൻ പെരുമണ്ണാൻ നയിച്ച കളമെഴുത്തും പാട്ടും നടന്നു. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി പറവൂർ ജയൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ നടക്കുന്നത്. ശാഖാ പ്രസിഡന്റ് സോമരാജ്, സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് സുനിൽ പരപ്പായി, ദേവസ്വം സെക്രട്ടറി പ്രേമൻ പുറപ്പേൽ എന്നിവർ മറ്റ് പരിപാടികൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |