മലപ്പുറം: ജില്ലയിൽ കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി വെളളക്കര കുടിശ്ശിക വരുത്തിയിട്ടുളള കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുന്നതിനുള്ള നടപടികൾ വാട്ടർ അതോറിറ്റി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ എടപ്പാൾ ഡിവിഷനിൽ നിന്ന് 267 കണക്ഷനുകളും മലപ്പുറം ഡിവിഷനിൽ നിന്ന് 562 കണക്ഷനുകളും വിച്ഛേദിച്ചിട്ടുണ്ട്. കേടായ മീറ്റർ നിശ്ചിത സമയം കഴിഞ്ഞിട്ടും മാറ്റാത്തതു കാരണം എടപ്പാൾ ഡിവിഷനിൽ നിന്ന് ആറ് കണക്ഷനുകളും മലപ്പുറം ഡിവിഷനിൽ നിന്ന് 13 കണക്ഷനുകളും വിച്ഛേദിച്ചിട്ടുണ്ട്. കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കും. കുടിശ്ശികയുളള ഉപഭോക്താക്കൾ കണക്ഷൻ വിച്ഛേദിക്കലിൽ നിന്നും ഒഴിവാകാനായി ഉടൻ തന്നെ കുടിശ്ശിക അടച്ച് തീർക്കണമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |