ചവറ: വലിയം ബി.എഡ് കോളേജിൽ ജി ടെക്കിന്റെ സഹകരണത്തോടെ ഡി.സി.എ കോഴ്സ് ആരംഭിച്ചു. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. വലിയം ബി.എഡ് കോളേജ് മാനേജിംഗ് ഡയറക്ടർ ഐ.വി. സിനോജ് അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ ക്രിക്കറ്റ് ടീമിൽ അംഗമായ ബി.എഡ് വിദ്യാർത്ഥി ഇസുദീനെ ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ കെ. രമേശൻ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ.ഒ ഷാഹുൽ ഹമീദ്, ജി ടെക് മാനേജിംഗ് ഡയറക്ടർമാരായ സിയാദ്, അൻസില, അദ്ധ്യാപികമാരായ ശരണ്യ എസ്.നായർ, ഹേമ ഡിക്രൂസ്, വജീല എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |