
കരുനാഗപ്പള്ളി: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ താലൂക്ക് സമ്മേളനം കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി. ജോൺ ഉദ്ഘാടനം ചെയ്തു. ജോൺ ജോസഫ് അദ്ധ്യക്ഷനായി. അസോസിയേഷൻ ആഗോള കോ-ഓർഡിനേറ്റർ രഘുനാഥ് വാഴപ്പള്ളി, സംസ്ഥാന പ്രസിഡന്റ് പ്രേംസൺ കായംകുളം, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്. സോമൻ, സംസ്ഥാന ട്രഷറർ അനിൽ കുമാർ, സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ തൃശൂർ, സംസ്ഥാന എക്സിക്യുട്ടിവ് അംഗം ബഷീർ പാലക്കാട്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷിബു റാവുത്തർ, ആന്റണി നെറ്റോ, റഹിം കാഞ്ഞിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി റഹീം പുതിയകാവ് (പ്രസിഡന്റ്), റഹിം കാഞ്ഞിയ്ക്കൽ, ശശിധരൻ, നാസർ പുന്നുർ (വൈസ് പ്രസിഡന്റുമാർ), സലിംരാജ് (ജനറൽ സെക്രട്ടറി), സുനിൽ, അനിൽ (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുൽ സലാം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |