
പയ്യാവൂർ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പയ്യാവൂരിലും കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ്. ഇരിട്ടിക്കടുത്ത് കല്യാട് മന്ത്രി പങ്കെടുത്ത പൊതുപരിപാടിക്കു ശേഷം മലയോര ഹൈവേയിലൂടെ ചെറുപുഴ പുളിങ്ങേത്തേക്കുള്ള യാത്രാമദ്ധ്യേ പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മന്ത്രിയുടെ വാഹനത്തിനു നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പുഷ്പക്കുന്നേൽ, കെ.എസ് .യു സംസ്ഥാന നിർവാഹക സമിതിയംഗം അൻസിൽ വാഴപ്പള്ളി, രഞ്ജി അറബി, ആൽബിൻ പുളിയ്ക്കൽ, നിയാസ് പയ്യാവൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |