
ആലപ്പുഴ: വന്ദേമാതരത്തിന്റെ നുറ്റി അമ്പതാം വാർഷികത്തോട് അനുബന്ധിച്ചും, ലഹരിക്കെതിരെയും, ഹ്യൂമൻ ട്രാഫിക്കിനെതിരെയും , തീരദേശ ജാഗ്രതയേ ക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, വേണ്ടി സി.ഐ.എസ്.എഫ് നടത്തുന്ന സൈക്ലത്തോണിന് ആലപ്പുഴ കാഞ്ഞിരംചിറ ബീച്ചിൽ സ്വീകരണം നൽകി. സൈക്ലോത്തോണന്റെ ഭാഗമായി കാഞ്ഞിരംചിറ ചന്തക്കടവ് ബീച്ച് ശുചികരണം നടത്തി. സ്വീകരണ യോഗത്തിൽ ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി.ബി.മുകേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.ടി ബിജു സ്വാഗതവും, കനാൽ വാർഡ് സാംസ്‌കാരിക വേദി സെക്രട്ടറി ബോബൻ നന്ദിയും
പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |