
ആലപ്പുഴ : മെഡിക്കൽ കോളേജ് ക്യാമ്പസ് ചുറ്റു മതിൽ നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ.ജി. ഒ. എ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ദിലീഷ് എൻ.ഡി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.മുകുന്ദൻ വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ദിലീഷ് എൻ.ഡി (പ്രസിഡന്റ് ) , ഡോ. വി.മുകുന്ദൻ()സെക്രട്ടറി, സോണി വർഗീസ് (ട്രഷറർ), സ്മിത (വനിതാ കൺവീനർ, രശ്മി യു.ആർ, ഹരികുമാർ ഡി (വൈസ് പ്രസിഡന്റുമാർ, സജി ടി, സിന്ധു (ജോയിന്റ് സെക്രട്ടറിമാർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |