
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എൽ.പി,യു.പി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കോട്ടഞ്ചേരി വന വിദ്യാലയത്തിൽ ത്രിദിന ജൈവ വൈവിധ്യ - പ്രകൃതി സംരക്ഷണ പഠന സഹവാസ ക്യാമ്പ് തുടങ്ങി. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുമായുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള നിർവഹിച്ചു. സെക്രട്ടരി പ്രമീള ബോബി.സി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.പ്രസന്ന, നിർവഹണ ഉദ്യോഗസ്ഥ ലൗവി റിനാറ്റ ആറോൺ, ബി.എം.സി കൺവീനർ എൻ.സുകുമാരൻ, ടി.എം.സുസ്മിത , കെ.വി.കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു. ഹെഡ് ക്ലാർക്ക് പി.ജി.സജിനി സ്വാഗതവും പദ്ധതി അസി.കോ-ഓർഡിനേറ്റർ കെ.വി. സുഭാഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |