കൊല്ലം: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മപ്രചരണ സഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ധർമ്മമീമാംസാ പരിഷത്ത് നാളെ രാവിലെ 9.30ന് പാങ്ങോട് ഗാന്ധിഭവനിൽനടക്കും. ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി ഉദ്ഘാടനം ചെയ്യും. കൊല്ലം രാമസ്വാമി മഠം സെക്രട്ടറി ധർമ്മ വ്രതസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ മുഖ്യപ്രഭാഷണം നടത്തും. കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ഡി. രഘുവരൻ അദ്ധ്യക്ഷത വഹിക്കും. സഭ കൊല്ലം ജില്ലാ പ്രസിഡന്റ് ഡി. രാജഗോപാൽ പരിഷത്ത് സന്ദേശവും ജില്ലാ സെക്രട്ടറി എസ്.ഷാജികുമാർ സംഘടനാ വിശദീകരണവും. മാതൃസഭ കേന്ദ്ര സെകട്ടറി ജി.ആർ. ശ്രീജ, യുവജന സഭ കേന്ദ്ര ചെയർമാൻ രാജേഷ് സഹദേവൻ എന്നിവർ മാതൃ- യുവജന സഭയെക്കുറിച്ചും സംസാരിക്കും.അസംഗാനന്ദഗിരി സ്വാമി ഗുരുദേവ ഉപാസന നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ
പoനക്ലാസ് നയിക്കും. മണ്‌ഡലം കമ്മിറ്റി പുന:സംഘടന, മാതൃ യുവജനസഭ രൂപീകരണം, സമൂഹപ്രാർത്ഥന എന്നിവയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |