
കൊല്ലം: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനീയറിംഗിംൽ ദേശീയതല 24 മണിക്കൂർ ഹാക്കത്തോൺ 'ഹാക്ക് ബെൽസ് 3.0' ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ വി. ശ്രീകുമാറാണ് (സെന്റർ ഹെഡ്, ടാറ്റ എൽക്‌സി, തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ ഡോ. കെ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. കൺവീനർ ഡോ. എസ് സുരേഷ് ബാബു പരിപാടിയുടെ ലക്ഷ്യം വിശദീകരിച്ചു. ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ ശശികുമാർ, സെക്രട്ടറി പ്രൊഫ. വി. പ്രസാദ്, വൈസ് പ്രിൻസിപ്പൽ ഡോ. സജി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ഹാക്കത്തോൺ സമാപന സമ്മേളനവും 1.5 ലക്ഷം രൂപയുടെ സമ്മാന വിതരണവും ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |