കണിച്ചാർ: കണിച്ചാർ ഇ.കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ബാബു അബ്രഹാമിന്റെ "കമ്പിളികണ്ടത്തെ കൽഭരണികൾ" എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചർച്ച നടത്തി. വായനശാലാ പ്രസിഡന്റ് വി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ നിധി ബുക്സ് സ്ഥാപകനായ പി.എസ് ശിവദാസൻ പുസ്തകം പരിചയപ്പെടുത്തി കൊണ്ട് ചർച്ച ഉദ്ഘാടനം ചെയ്തു. ആൽബിന മരിയ പ്രിൻസ്, പി.എസ് അൻവിത, റിജിൽ രൺജിത്ത്, പി.എസ് ശ്രീബാല, നിജിൽ സാബു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. എഴുത്തുകാരി ഡാലിയ ജോണി, റെജി കണ്ണോളിക്കുടി, ഇ.ജി രാമകൃഷ്ണൻ, എം.എൻ ഷൈല,കെ.പി ഗീത തുടങ്ങിയവർ സംസാരിച്ചു. വായനശാലാ സെക്രട്ടറി ബി.കെ ശിവൻ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ വി. ചന്ദ്രബാബു, പി.പി ജനാർദ്ദനൻ, എം.ആർ സുരേന്ദ്രൻ, ഷൈലജ ചന്ദ്രൻ, ലൈബ്രേറിയൻ ഘനശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |