കണ്ണൂർ: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) കണ്ണൂർ ജില്ലാ ഓഫീസിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെയും ജില്ലാ റിസോഴ്സ് സെന്ററിന്റെയും ശിലാസ്ഥാപനം കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷനായി. കെട്ടിടത്തിന്റെ രൂപരേഖാ പ്രകാശനം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. സോന ജയറാം, കോർപ്പറേഷൻ കൗൺസിലർ ഇ. ബീന, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷൈനി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. വിനോദ്കുമാർ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ സുധീർ സംസാരിച്ചു. കൈറ്റ് ജില്ലാ കോർഡിനേറ്റർ സുരേന്ദ്രൻ സ്വാഗതവും മഖ്ബൂൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |