
അമ്പലപ്പുഴ: കേരള സീനിയർ സിറ്റിസൺസ് ഫോറം പുന്നപ്ര യൂണിറ്റ് അനുമോദന സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷനായി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങിൽ അനുമോദിച്ചു. സെക്രട്ടറി കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് , വൈസ് പ്രസിഡന്റ് കെ.എഫ്.തോബിയാസ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ഉണ്ണിക്കൃഷ്ണൻ , കെ.ഇന്ദുലേഖ , മുംതാസ് സമീർ , ഭാരവാഹികളായ ജി.ഉത്തമൻ , ടി.പി.ദേവകുമാർ ,ജി.ജയവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |