കൊല്ലം: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം 5ന് കൊല്ലം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10.30ന് ആരംഭിക്കും. പ്ളസ് ടു മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ, ഐ.ടി.ഐ, എൻജിനീയറിംഗ് യോഗ്യതയുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. എംപ്ളോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കംപ്യൂട്ടർ ട്രെയിനിംഗ് എന്നിവ നൽകും. ട്രയിനിംഗ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികളും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും 3 ബയോഡാറ്റായും ആധാർ കാർഡുമായി 5ന് കൊല്ലം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10.30ന് മുൻപ് എത്തണം. ഫോൺ: 9497474677, 8281359930, 8304852968
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |