
കൊല്ലം: ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാൻ ഭീഷണിയെത്തുടർന്ന്, ചൈനയിൽ നിന്ന് സൗദിയിലേക്ക് പോകുകയായിരുന്ന ഓഫ് ഷോർ സപ്ലൈ വെസൽ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. കരീബിയൻ ദ്വീപ് രാഷ്ട്രമായ സെയിന്റ് കിറ്റ്സിലുള്ള കപ്പലാണിത്.
ഞായറാഴ്ച വൈകിട്ട് മൂന്നോടെ ശ്രീലങ്കൻ തീരത്ത് കൂടി കടന്നുപോകുന്നതിനിടെയാണ് ഹോർമുസ് അടയ്ക്കുമെന്ന ഭീഷണി ലഭിച്ചത്. തുടർന്ന് ക്യാപ്ടൻ, കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് കമ്പനിയുടെ സഹായം തേടി. പാക്സ് ഷിപ്പിംഗ് ഏജൻസി കൊല്ലം പോർട്ട്, എമിഗ്രേഷൻ, കസ്റ്റംസ് വിഭാഗങ്ങളെ ബന്ധപ്പെട്ട് കപ്പൽ അടുപ്പിക്കാനുള്ള അനുമതി വാങ്ങു. സൗദി ആരാംകോയുടെ എണ്ണ ഖനന പദ്ധതിയിൽ റിഗ്ഗുകളെ സഹായിക്കാനുള്ള കരാർ ഉറപ്പിച്ച് സൗദിയിലേക്ക് പോകുകയായിരുന്നു കപ്പൽ. ഇന്നലെ പുലർച്ചെ കൊല്ലം തീരത്തത്തിയ കപ്പൽ രാവിലെ 11ന് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു.
48 മീറ്റർ നീളമുള്ള കപ്പലിൽ ക്യാപ്ടനടക്കം 12 പേരുണ്ട്. ഇവർക്ക് തുറമുഖത്ത് ഇറങ്ങാനുള്ള അനുമതി ലഭിച്ചിട്ടില്ല. നിലവിൽ ഒരാഴ്ചത്തേക്കുള്ള ഭക്ഷണവും കുടിവെള്ളവും കപ്പലിലുണ്ട്. ഹോർമുസ് കടക്കുന്നതിലെ പ്രതിസന്ധി കൂടുതൽ നീണ്ടാൽ കൊല്ലം തുറമുഖത്തു നിന്ന് ഭക്ഷണവും കുടിവെള്ളവും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |