
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ മുസ്ളിംലീഗ് പത്താം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിലീഫ് കിറ്റ് വിതരണവും പഞ്ചായത്ത് തല ജനപ്രതിനിധികളെ ആദരിക്കലും നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബു പോളക്കളം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസ്സർ ബി.താജ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ ലത്തീഫ്, സമദ് പുന്നപ്ര, അൻസർ ബഷീർ രാജ വെറ്റക്കാരൻ,സീന, മുംതാസ് സമീർ,മധു കാട്ടിൽചിറ,ഇന്ദുലേഖ, ലത, ശിഹാബ് പോളക്കളം, നാസിം പള്ളിവെളി, അൻസർ ബഷീർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |