കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിൽ കൺസ്യൂമർ ക്ലബ്ബിന്റെ ഉദ്ഘാടനം ഫുഡ്‌സേഫ്ടി അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ നിർവ്വഹിച്ചു. കേരള ജനകീയ ഉപഭോക്തൃ സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. റേഷനിംഗ് ഇൻസ്‌പെക്ടർ വിനോദ് കുമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഡി.എൽ. ശ്രീകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം.ആർ. ഷെല്ലി, സമിതി ഭാരവാഹികളായ ലൈക് പി.ജോർജ്, കിളികൊല്ലൂർ തുളസി, ആർ. ജയകുമാർ, ആർ. സുമിത്ര, സന്തോഷ് കുമാർ മുളങ്കാടകം എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഡോ. റീന ജോർജ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി സ്റ്റെഫി ജസ്റ്റിൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |