കൊല്ലം: സി.എം.പി സംസ്ഥാന സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ ക്യാപ്ടനായ രാഷ്ട്രീയ പ്രചാരണ വാഹന ജാഥ മാർച്ച് 14,15
തീയതികളിൽ കൊല്ലം ജില്ലയിൽ പര്യടനം നടത്തും. 14 രാവിലെ 10ന് ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന ജാഥ
സർഗ്ഗസാഹിതി സംസ്ഥാന പ്രസിഡന്റും സി.എം.പി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഗോപിനാഥ് പെരിനാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം രാമചന്ദ്രൻ കടകംപള്ളി അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആശ്രാമം സുനിൽകുമാർ, പി. വിജയബാബു, അൻവർജാൻ, ആർ. നന്ദകുമാർ, ചന്ദ്രബാബു എന്നിവർ സംസാരിക്കും. 15ന് വൈകിട്ട് 6 ന് പര്യടനം പൂർത്തിയാക്കി ആശ്രാമത്ത് സമാപന യോഗം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |