കൊട്ടാരക്കര: കോട്ടാത്തല പണയിൽ മലയാളി ലൈബ്രറിയുടെ പതിനഞ്ചാം വാർഷികാഘോഷവും റിപ്പബ്ളിക് ദിന സദസും വനിതാ ദിനാഘോഷവും 8ന് നടക്കും. വൈകിട്ട് 6ന് മരുതൂർ ജംഗ്ഷനിൽ കലാസന്ധ്യയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു മുഖ്യ പ്രഭാഷണം നടത്തും. ബ്ളോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. വനിതാ ദിന അംഗീകാരങ്ങളും സമർപ്പിക്കും. തുടർന്ന് കലാ പരിപാടികൾ നടക്കുമെന്ന് പ്രസിഡന്റ് ബി.എസ്.ഗോപകുമാറും സെക്രട്ടറി കോട്ടാത്തല ശ്രീകുമാറും രക്ഷാധികാരി വി.ദേവരാജനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |