
കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും ഡയാലിസിസ് രോഗികൾക്ക് ലഘുഭക്ഷണവും വിതരണം ചെയ്യുന്ന കാരുണ്യശ്രീയുടെ ഏഴാമത് വാർഷിക ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരുണ്യശ്രീയുടെ സ്ഥാപകനും ജീവകാരുണ്യ പ്രവർത്തകനുമായ അന്തരിച്ച ബിജു മുഹമ്മദിനെ എം.എൽ.എ അനുസ്മരിച്ചു. കാരുണ്യശ്രീ ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ഷാജഹാൻ രാജധാനി, നാസർ പോച്ചയിൽ, മെഹർഖാൻ ചേന്നല്ലൂർ, സുരേഷ് പാലക്കോട്ട്, ജോയി ഐ കെയർ, മുഹമ്മദ് പൈലി, ജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |