SignIn
Kerala Kaumudi Online
Friday, 06 March 2026 1.56 AM IST

ഇന്ത്യയുടെ സുഖോയ് വിമാനം തകർന്നു ?,​ പൈലറ്റിനെ കാണാനില്ലെന്ന് റിപ്പോർട്ട്

Increase Font Size Decrease Font Size Print Page

sukhoi

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. സുഖോയ് -30എം.കെ 1 യുദ്ധ വിമാനത്തിന് റഡാറിൽ നിന്ന് ബന്ധം നഷ്ടമായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. അസമിൽ വച്ച് ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ അറിയിച്ചു. വ്യോമസേനയുടെ നേതൃത്വത്തിലാണ് പരിശോധന. വിമാനത്തിന്റെ പൈലറ്റിനെ കാണാനില്ലെന്നാണ് റിപ്പോർട്ട്.

അസമിലെ കർഹി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനം അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. രാത്രി 7.42നാണ് വിമാനവുമായി അവസാനം ബന്ധപ്പെടാനായതെന്നും രക്ഷാദൗത്യം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SUKHOI, SUKHOI JET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.